കഴക്കൂട്ടം. സ്കൂട്ടർ അപകടത്തിൽ വിദ്യാർഥി മരിച്ചു. മരിയൻ ആർട്സ് കോളജിലെ ഒന്നാം വർഷ എംസിഎ വിദ്യാർഥി അമൻ ജോസഫ് (17) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10.30 തുമ്പ വിശുദ്ധ സ്നാപക യോഹന്നാൻ ദേവാലയത്തിൽ.
തുമ്പ പുതുവൽ വീട്ടിൽ ജോസഫ് ഫെർണാണ്ടസിന്റെയും ഷീബാ ജോസഫിന്റെയും മകനാണ്. വ്യാഴാഴ്ച വൈകുന്നേരം 5.30 ന് തീരദേശ പാതയിൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളജിനു സമീപം വച്ചായിരുന്നു അപകടം. കഠിനംകുളം ഭാഗത്തേക്ക് പോകവെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. സഹോദരങ്ങൾ: വിദ്യാർഥിനികളായ ജോഷിത ജോസഫ് ,സേറാ ജോസഫ്.